ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളില്‍ താല്‍കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു



പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ വ്യക്തി വിവരങ്ങള്‍, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 26ന് വൈകിട്ട് നാലു മണിക്ക് മുമ്ബ് സൂപ്രണ്ട്, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പി.ഒ.സൗത്ത് പൊന്നാനി, മലപ്പുറം ജില്ല, പിന്‍-679586 എന്ന വിലാസത്തില്‍ ലഭിക്കും വിധം അയയ്ക്കണം. ഫോണ്‍: +4942666439, 2666339.

Post a Comment

0 Comments